
ഒഡേസയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം.ഒഡേസയിൽ നിന്ന് റൊമേനിയൻ അതിർത്തിയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സംഭവം.
ഒഡേസയിൽ വെച്ച് റഷ്യൻ സൈന്യം നടത്തിയ ബോംബിങിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. റൊമേനിയൻ അതിർത്തിയിലെ പോബ്യൂൺ കസ്റ്റംസ് ഓഫീസ് പരിസരത്ത് 1000 കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാല് ദിവസമായി കുടുങികിടക്കുന്നു.
അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന നിൽക്കുകയാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉൾപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here