റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം

റഷ്യയ്ക്ക് ഇനി ബെലാറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാം. റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.

അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് റഷ്യന്‍സേന വളഞ്ഞു. ഖാര്‍കീവിലും കനത്ത പോരാട്ടാണ് നടക്കുന്നത്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 16 കുട്ടികളും ഉള്‍പ്പെടെ 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്നും 200പേരെ യുദ്ധതടവുകാരാക്കിയെന്നും യുക്രെയ്ന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here