കണ്ണീരുണങ്ങാതെ പുന്നോലിലെ ഹരിദാസിന്റെ വീട്

കണ്ണീരുണങ്ങാതെ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ പുന്നോലിലെ ഹരിദാസിന്റെ വീട്. കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുന്നത് കാണേണ്ടി വന്നതിന്റെ ആഘാതത്തിൽ നിന്നും ഹരിദാസിന്റെ ഭാര്യ മിനി ഇതുവരെ മോചിതയായിട്ടില്ല.

ഭാര്യയുടെയും സഹോദരന്റെയും മുന്നിലിട്ടാണ് ആർഎസ്എസ് കൊലയാളികൾ ഹരിദാസിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു വരുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here