സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോൺഗ്രസ്സ്;ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു

സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേണ്ടിയുള്ള ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു.കണ്ണൂർ ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മുതൽ പാർട്ടി അനുഭാവികൾ വരെ ഫണ്ട് ശേഖരണത്തിനായുള്ള ഗൃഹസന്ദര്‍ശന പരിപാടിയിൽ പങ്കെടുത്തു. പാർട്ടി കോൺഗ്രസ്സിന്റെ പ്രചാരണം കൂടിയാണ് ഗൃഹ സന്ദർശന പരിപാടിയുടെ ലക്ഷ്യം.

കോർപ്പറേറ്റ് ഫണ്ടുകൾ സ്വീകരിക്കാതെ ജനങ്ങളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചാണ് പാർട്ടി കോൺഗ്രസ്സ് നടത്തിപ്പിനുള്ള ഫണ്ട് സമാഹരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് രണ്ട് ദിവസങ്ങളിലായുള്ള ഗൃഹ സന്ദർശന പരിപാടി.4500 സ്ക്വാഡുകളാണ് ജനകീയ ഫണ്ട് ശേഖരണത്തിനായി രംഗത്തിറങ്ങിയത്.പാർട്ടി കോൺഗ്രസ്സ് ചരിത്ര സംഭവമായി മാറുമെന്നതിന്റെ തെളിവാണ് ജനകീയ ഫണ്ട് ശേഖരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന് പാപ്പിനിശ്ശേരിയിൽ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകിയ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു.

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങൾ ജനകീയ ഫണ്ട് ശേഖരണത്തോട് സഹകരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ,എം വി ഗോവിന്ദൻ മാസ്റ്റർ,കെ കെ ശൈലജ ടീച്ചർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ജനകീയ ഫണ്ട് ശേഖരത്തിന് നേതൃത്വം നൽകി.രണ്ട് ദിവസത്തെ ഗൃഹസന്ദർശനത്തിന് ശേഷം വ്യാപാര സ്ഥാപനങ്ങളൾ സന്ദർശിച്ച് ഫണ്ട് സമാഹരിക്കും.സംഭാവനയായി ലഭിക്കുന്ന തുകയുടെ കണക്ക് അതാത് ഘടകങ്ങളിലും ജില്ലാ തലത്തിലും പ്രസിദ്ധീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News