ഹരിതശോഭ; പയ്യന്നൂരിൽ സിയാലിന്റെ 
12 മെഗാവാട്ട് സൗരോർജ പ്ലാന്റ്

സംസ്ഥാന സർക്കാരിന്റെ വികസനമുന്നേറ്റത്തിന്‌ ഹരിതശോഭ പകർന്ന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ പയ്യന്നൂർ സൗരോർജ പ്ലാന്റ്‌. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള 12 മെഗാവാട്ട് പ്ലാന്റ്‌ മാർച്ച് ആറിന് ഏറ്റുകുടുക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും ഭൗമഘടനക്ക്‌ അനുസൃതമായതുമാണ്‌ പ്ലാന്റ്‌. ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാർ പാനലുകൾ സ്ഥാപിക്കാൻ പ്രത്യേകം രൂപകൽപ്പനചെയ്ത പാനലുകൾ ഉപയോഗിച്ചു. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ഊർജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിലപ്പുറം ഊർജോൽപ്പാദകരായി സിയാൽ മാറും. സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വർധിക്കും. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും.

2015-ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചശേഷം വൈദ്യുതോൽപ്പാദന രംഗത്തുള്ള ഏറ്റവുംവലിയ ചുവടുവയ്‌പാണ് പദ്ധതിയെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News