സാമ്പത്തിക ഉപരോധം: റഷ്യന്‍ റൂബിളിന്റെ മൂല്യം 41% താഴ്‍ന്നു

റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിന്റെ മൂല്യം 41% താഴ്‍ന്നു. അതേസമയം റഷ്യ–യുക്രെയ്ന്‍ ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി.

അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്‌നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ പൊതുസഭയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.

എന്നാൽ സമാധാന ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News