ബാലാമണിയമ്മ പുരസ്‌കാരം എം കെ സാനുവിന്

അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എംകെ സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സി രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്‌കാരസമര്‍പ്പണം നടക്കും.

വിവിധ ശാഖകളിലായി നാല്‍പതിലധികം കൃതികള്‍ എം കെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് മുതലായവ മുന്‍പ് എം കെ സാനുവിനെ തേടിയെത്തിയിട്ടുണ്ട്.

നിരൂപകന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എം കെ സാനു കുന്തീദേവിയിലൂടെ നോവല്‍ സാഹിത്യത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതത്തിന്റെ സംശോധനവും അര്‍ത്ഥവിവരണവും നിര്‍വഹിച്ചിട്ടുണ്ട്. ഡോ. പി. പല്‍പ്പുവും ചങ്ങമ്പുഴയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത് സാനുവാണ്. ദൈവദശകത്തിന്റെ വ്യാഖ്യാനവും ഏറെ പ്രശംസ പിടിച്ചുപറ്റിയ രചന തന്നെ. 2019 ലെ ബാലമണിയമ്മ പുരസ്‌കാരം നോവലിസ്റ്റ് ടി. പത്മനാഭനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here