ചര്‍ച്ചയ്ക്കായി യുക്രൈന്‍ സംഘം ബെലാറസില്‍?

റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ സംഘം ബെലാറസില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇക്കാര്യം ചൈനീസ് മാധ്യമമായ സിജിടിഎന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം മുമ്പ് റഷ്യയുമായി ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്തില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.
അതിനുപകരമായി വാഴ്‌സ, ഇസ്താംബുള്‍, ബൈകു എന്നീ സ്ഥലങ്ങളാണ് ചര്‍ച്ചയ്ക്കായി സെലന്‍സ്‌കി നിര്‍ദേശിച്ച സ്ഥലങ്ങള്‍.

എന്നാല്‍ പിന്നീട് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തുകയും ബെലാറസില്‍ വെച്ച് തന്നെ ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News