നൂപുരസന്ധ്യ പാലക്കാട് പ്രവാസി സംഗമം മാര്‍ച്ചില്‍

പാലക്കാട് പ്രവാസി സെന്റ്ററിന്റെ നാട്ടിലുള്ള അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കുടുംബാംഗങ്ങളുടെയും ‘ഒത്തുചേരല്‍’ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 27 ന് വൈകീട്ട് 4.30 ന് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തില്‍വെച്ച് ‘നൂപുരസന്ധ്യ’ എന്ന പേരില്‍ പാലക്കാടന്‍ പ്രവാസിസംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ എം വി ആര്‍ മേനോന്‍ അറിയിച്ചു.

കലാ-സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രശസ്തരായ പാലക്കാട്ടുകാരുടെ സാന്നിധ്യംകൊണ്ടുകൂടി സമ്പന്നമാകുന്ന ഈ വിശേഷാല്‍ സംഗമത്തില്‍ പ്രശസ്ത നര്‍ത്തകി ഡോ. ഗായത്രി സുബ്രഹ്മണനും സംഘവും അവതരിപ്പിക്കുന്ന വിവിധ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചു നടത്തുന്ന നൃത്തവിന്യാസം പ്രധാന പരിപാടിയായിരിക്കും.

പ്രവാസി സെന്ററിന്റെ ആജീവനാന്ത അംഗങ്ങള്‍ക്കുള്ള കാര്‍ഡ് വിതരണവും സെന്ററിന്റെ പ്രവര്‍ത്തന പരിപാടികളെയും ലക്ഷ്യങ്ങളെയും അവലോകനം ചെയ്യുന്ന സെമിനാറും അനുബന്ധമായി ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ, കലാ, കായിക, സാമൂഹിക, സാഹിത്യ രംഗങ്ങളിലെ പ്രതിഭകളെയും മുതിര്‍ന്ന പ്രവാസികളെയും സംഗമം ആദരിക്കുകയും ചെയ്യുന്നതാണ്.

City Crown Services & Only Fresh പ്രായോജകരും അതുപോലെ സംഗമം ഓഡിറ്റോറിയം, കൊല്ലങ്കോട് സഹപ്രായോജകരുമായുള്ള ഈ ഒത്തുകൂടലിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദമായി വഴിയെ അറിയിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു
ഈ പരിപാടി അര്‍ത്ഥപൂര്‍ണ്ണവും അവിസ്മരണീയ അനുഭവവുമാക്കാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News