കീവിലെ കര്‍ഫ്യു അവസാനിച്ചു

റഷ്യ- യുക്രൈന്‍ ആക്രമണം ശക്തമായി തുടര്‍ന്നുക്കൊണ്ടിരുന്ന കീവിലെ കര്‍ഫ്യു അവസാനിച്ചു. കീവിലെ പല പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

രക്ഷാദൗത്യത്തിനായി യുക്രൈന്‍ പ്രത്യേക ട്രെയിനുകള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം. മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് കീവിലുള്ളത്.

ഇതിനുമുമ്പ് ട്രെയിന്‍ മാര്‍ഗം കീവില്‍ നിന്നും യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് മാറാന്‍ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel