ക്ലാസ്സും മാസ്സുമെന്നൊക്കെ പറയണോ? നമുക്ക് കാണുന്നവന്റെ ക്ലാസ്സാണ്; മാസ്സായി ഇക്ക

മലയാളി പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന മമ്മൂട്ടി- അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വം മാര്‍ച്ച് 3 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന താരനിര അണിനിരന്ന വാര്‍ത്താസമ്മേളനം അല്‍പം മുമ്പാണ് അവസാനിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ താരങ്ങള്‍ ചിത്രത്തെക്കുറിച്ച് തങ്ങളുടെ പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെച്ചു.

സിനിമയെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കഥയൊന്നും പുറത്തു പറയാന്‍ പറ്റില്ലെന്ന മമ്മൂട്ടിയുടെ മറുപടി എല്ലാവരിലും ചിരി പടര്‍ത്തി. പ്രേക്ഷകര്‍ക്ക് ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് താരങ്ങള്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കുറഞ്ഞതോടെ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നതിനാല്‍ അത് ചിത്രത്തെ ഗുണകരമായി ബാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. മൈക്കിള്‍ എന്ന മാസ് കഥാപാത്രമാണ് മമ്മൂട്ടി ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നദിയാ മൊയ്തു, സൗബിന്‍, ലെന, സുദേവ്, ശ്രിന്ദ, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിനകം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വിവിധ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News