
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ് ഉച്ചക്ക് 1 മണി വരെ 38 ശതമാനം വോട്ട് രേഖപ്പെടുത്തി. 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 15 വനിതകൾ ഉൾപ്പെടെ 173 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ എൻ ബിരേൻ സിങ് ഇംഫാലിലെ ശ്രിവാൻ ഹൈസ്കൂളിൽ വോട്ടുചെയ്തു. ഹെയ്ഗാങ് മണ്ഡലത്തിൽ നിന്നുമാണ് ബിരേൻ സിങ് മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 സീറ്റുകൾ ബി ജെ പി നേടുമെന്ന് ബീരേൻ സിംഗ് പറഞ്ഞു. ഉപമുഖ്യമന്ത്രി യുമ്നാം ജോയ്കുമാർ സിങ് ഉറിപോകിലും സ്പീക്കർ ഖേംചന്ദ് സിങ്-സിംഗ്ജാമെ മണ്ഡലത്തിലും ജനവിധി തേടുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലോകേഷ് സിങ് – നമ്പോൽ മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. ഗവർണർ ലാ ഗണശൻ ഇംഫാലിൽ വോട്ടുചെയ്തു.
അതേസമയം, മണിപ്പൂരിൽ 12 ലക്ഷത്തി 94 ആയിരം വോട്ടർമാരാണുള്ളത്. 1721 പോളിംഗ് ബൂത്തുകളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്, സ്പീക്കർ ഖേംചന്ദ് സിംഗ്,ഉപമുഖ്യമന്ത്രി യുംനം ജോയ്കുമാർ സിംഗ് അടക്കമുള്ള പ്രമുഖരാണ് ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത്. 38 ൽ 30 സീറ്റും ബിജെപി നേടുമെന്ന് ബീരേൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here