മോൾഡോവയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; പി.ശ്രീരാമകൃഷ്ണൻ

മോൾഡോവയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ നടപടി ആരംഭിച്ചതായി നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു. എംബസി ഇല്ലാത്ത മോൾഡോയിൽ നിന്നുള്ള രക്ഷാദൗത്യം ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.വിഷയം കേന്ദ്ര സഹമന്ത്രി മുരളീധരനുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും പി.ശ്രീരാമകൃഷ്ണൻ കൈരളിന്യൂസിനോട് പറഞ്ഞു. എംബസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും
ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം,ഓപ്പറേഷൻ ഗംഗ വഴി ഇതുവരെ 1157 പേരാണ് തങ്ങളുടെ ജന്മനാടുകളിലേക്ക് തിരികെ എത്തിയത്. 93 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്. 1157 പേരെയാണ് ഇതുവരെ ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യയിൽ എത്തിച്ചത്. വരുന്ന ദിവസങ്ങളിൽ 6 വിമാനങ്ങൾ കൂടിഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News