തീയാണ് ചങ്കത്ത് നാളായി നീയിട്ട തീയാണെടി…..പത്രോസിന്റെ പടപ്പുകളിലെ പ്രണയഗാനം പുറത്ത്

മലയാള സിനിമയ്ക്ക് മറ്റൊരു പ്രണയഗാനം സമ്മാനിച്ച് പത്രോസിന്റെ പടപ്പുകളിലെ ആദ്യഗാനം പുറത്തിറങ്ങി. ‘തീയാണ് ചങ്കത്ത് നാളായി നീയിട്ട തീയാണെടി’…എന്നു തുടങ്ങുന്ന ഗാനം ഒറ്റ ദിവസം കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ നേടി.

മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയും ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. ജോ പോളാണ് പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നത്.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകള്‍’. പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ ഷറഫുദീന്‍, ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News