‘ഇത്രയും വര്‍ഷത്തോളം സൗന്ദര്യം സംരക്ഷിക്കാന്‍ സാധിക്കുക എന്നത് ഒരു ഗിഫ്റ്റ് ആണ്‌’, മമ്മൂക്കയോട് എനിക്ക് കുശുമ്പാണ്; നദിയ മൊയ്തു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ നദിയ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഭീഷ്മപര്‍വ്വത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് നടി.

മമ്മൂട്ടി എന്ന നടന്‍ ഇത്രയും വര്‍ഷത്തോളമായി സൗന്ദര്യം സംരക്ഷിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് നടി പറയുന്നു. ‘ഇത്രയും വര്‍ഷത്തോളം സൗന്ദര്യം സംരക്ഷിക്കാന്‍ സാധിക്കുക എന്നത് ഒരു ഗിഫ്റ്റ് ആണ്. അതില്‍ സന്തോഷമേയുള്ളൂ. കുശുമ്പുള്ള ഒരു കാര്യമേയുള്ളു, മമ്മൂക്കയ്ക്ക് ഇപ്പോഴും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നു. സ്ത്രീകള്‍ എത്ര സൗന്ദര്യം സംരക്ഷിച്ചാലും അതുപോലുള്ള കഥാപാത്രങ്ങള്‍ നമുക്ക് ലഭിക്കില്ല. അതില്‍ കുശുമ്പുണ്ട്’, നദിയ മൊയ്ദു പറഞ്ഞു. ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിലാണ് നടിയുടെ പ്രതികരണം.

ഭീഷ്മപര്‍വ്വത്തില്‍ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് നദിയ അവതരിപ്പിക്കുന്നത്. അമല്‍ നീരദിനൊപ്പവും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പവും സഹകരിക്കാന്‍ സാധിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും നടി പറയുന്നു. ‘ഈ ഒരു ക്രൂവിനൊപ്പം സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

അമല്‍ സിനിമ എടുക്കുന്ന ആ ടെക്ക്‌നിക്ക് ഒക്കെ എനിക്ക് ഒരു വ്യത്യസ്തയാണ്. എന്റെ കഥാപാത്രത്തിന് ആദ്യം കൊച്ചി സ്ലാങ്ങില്‍ ചെയ്യാം എന്നായിരുന്നു അമല്‍ പറഞ്ഞിരുന്നത്. പിന്നീട് അതുവേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യദിനങ്ങളില്‍ ശ്രിന്ദ ആയിരുന്നു എന്റെ ടീച്ചര്‍’, നദിയ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News