ഇവളില്ലെങ്കില്‍ ഞാന്‍ തിരിച്ചുവരില്ല; കണ്ണുനനയിക്കും ഈ സ്നേഹം

റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധഭൂമിയില്‍ നിന്നും തിരികെ എത്തുന്ന ഇടുക്കിക്കാരി ആര്യക്ക് കൂട്ടായി ഒരാള്‍ കൂടിയുണ്ട്. തന്റെ വളര്‍ത്തുനായയെയാണ് യുദ്ധ ഭൂമിയില്‍ ഉപേക്ഷിക്കാതെ ആര്യ കൂടെക്കൂട്ടിയിരിക്കുന്നത്.

യുദ്ധ ഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ കാട്ടുപറമ്പില്‍ എന്ന ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പെണ്‍കുട്ടി തന്റെ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. ആര്യയുടെ പ്രവൃത്തി എല്ലാവരെയും ഏറെ ചിന്തിപ്പിക്കാനുതകുന്നതാണ്. യുദ്ധങ്ങള്‍ എല്ലാ രീതിയിലും കെടുതികള്‍ മാത്രമാണ് വിതയ്ക്കുക. ആത്യന്തികമായി ഒരുപാട് ജീവനുകളെയാണ് അപഹരിക്കുക.

കടന്നാക്രമണങ്ങളില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വരുന്ന ആളുകളില്‍ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്നത് തന്റെ നായ്ക്കുട്ടിയോടുള്ള അതിതീവ്ര സ്‌നേഹമാണ്. സ്വന്തം നായ്ക്കുട്ടിയെ ഉപേക്ഷിക്കാതെ കിവിയില്‍ നിന്ന് റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകളോളം നടന്നാണ് ആര്യ യാത്ര ചെയ്തത്. ഇടക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട സൈറ എന്ന ഹസ്‌കിയെയും ചുമന്നാണ് ആര്യ കിലോമീറ്ററുകള്‍ നടന്നത്. ആര്യയുടെയും നായ്ക്കുട്ടിയുടെയും പരസ്പര സ്‌നേഹം ഹൃദയം നിറയ്ക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News