എളുപ്പത്തില്‍ തയ്യാറാക്കാം നല്ല ടേസ്റ്റി ഹെല്‍ത്തി മോമോസ്

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മോമോസ് അതില്‍ എല്ലാവര്‍ക്കും ഏറ്റവും പ്രിയം ചിക്കന്‍ മോമോസിനോടാണ്. ടേസ്റ്റി ചിക്കന്‍ മോമോസ് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

1.മൈദ – 500 ഗ്രാം

എണ്ണ – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

2.ചിക്കന്‍ വേവിച്ചു മിന്‍സ് ചെയ്തത് – 250 ഗ്രാം

3.എണ്ണ – ഒരു ചെറിയ സ്പൂണ്‍

4. പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

സവാള – രണ്ട്,പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

കാബേജ് – കാല്‍ കപ്പ്, പൊടിയായി അരിഞ്ഞത്

കാരറ്റ് – കാല്‍ കപ്പ്, പൊടിയായി അരിഞ്ഞത്

4. സോയാസോസ് – ഒരു ചെറിയ സ്പൂണ്‍

5. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

മൈദ, എണ്ണ, ഉപ്പ് എന്നിവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേര്‍ത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്‌ക്കെന്ന പോലെ മയമുള്ള മാവു തയാറാക്കുക.

എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. ഇതില്‍ ചിക്കനും സോയാസോസും ഉപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.

മാവ് ചെറിയ ഉരുളകളക്കി, ഓരോ ഉരുളയും വട്ടത്തില്‍ പരത്തുക. ഇതു കൈവെള്ളയില്‍ വച്ചശേഷം നടുവില്‍ ഓരോ ചെറിയ സ്പൂണ്‍ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേര്‍ത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.

അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തി, 20 മിനിറ്റ് ആവിയില്‍ വേവിക്കുക. ടുമാറ്റോ-ഗാര്‍ലിക് സോസിനൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News