പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോള്‍ ഈ തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക

ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. എന്നാല്‍, പലരും സൗകര്യപൂര്‍വം വേണ്ടെന്നു വയ്ക്കുന്നതും ഇതേ പ്രഭാതഭക്ഷണമാണ്. ഒരു ദിവസത്തേക്ക് മുഴുവനും വേണ്ട ഊര്‍ജം ശരീരത്തിന് പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ്.

പ്രഭാതഭക്ഷണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് വിവിധ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലും കഴിക്കുന്നതിലും ഒഴിവാക്കേണ്ട തെറ്റുകള്‍ ഏതെന്നു നോക്കാം.

പോഷകങ്ങള്‍ ഒഴിവാക്കുന്നു

പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും എല്ലാ പോഷകങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, നല്ല കൊഴുപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നമ്മുടെ ശരീരത്തിന് ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങളെല്ലാം പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടാകണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

താമസിച്ചുള്ള പ്രഭാതഭക്ഷണം

ഉറക്കമുണര്‍ന്ന് ഒരു നിശ്ചിത സമയത്തിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ദിവസത്തെ ഉച്ചയൂണിനെയും അത്താഴത്തെയുമെല്ലാം പ്രഭാതഭക്ഷണം സ്വാധീനിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കല്‍

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരാള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ശരീരഭാരം കുറയാന്‍ കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി സ്വാധീനിക്കുന്ന ഘടകമാണിത്.

ജ്യൂസുകളും സ്മൂത്തിയും

ഭക്ഷണത്തില്‍ നിന്ന് പരമാവധി ഗുണം ലഭിക്കുന്നതിന് അത് ചവച്ച് അരച്ച് കഴിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം, ദഹനപ്രക്രിയ ചവച്ച് അരച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ ആരംഭിക്കുന്നു. കുറച്ച് സമയത്തേക്കെങ്കിലും വിശപ്പ് ശമിപ്പിക്കാന്‍ ജ്യൂസിനും സ്മൂത്തികള്‍ക്കും ആകുമെങ്കിലും ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഫൈബറും അവ നല്‍കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നില്ല

ശരീരഭാരം കുറച്ചു നിര്‍ത്തുന്നതിനുള്ള പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീന്‍. ഏറെനേരം വയര്‍നിറഞ്ഞതായി തോന്നിക്കുന്നതും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ സഹായിക്കുന്നു.

പ്രോട്ടീന്‍ മാത്രം കഴിക്കുന്നത്

മുട്ടയില്‍ ആവശ്യമായ അമിനോ ആസിഡുകള്‍ എല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും അത് മാത്രം കഴിക്കുന്നത് വിശപ്പടക്കാന്‍ മാത്രമെ സഹായിക്കൂ. പ്രോട്ടീനൊപ്പം കാര്‍ബോഹൈഡ്രേറ്റും നിര്‍ബന്ധമായും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഇന്ധനമെന്ന നിലയില്‍ കാര്‍ബോഹൈഡ്രേറ്റ് പ്രധാനപ്പെട്ടതാണ്. കൂടാതെ, ദഹനപ്രക്രിയയെയും ഇത് മെച്ചപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News