ആറാം വിമാനവും ഇന്ത്യയിലെത്തി; 36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാർ ദില്ലിയിൽ

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തു. ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമാണ് ഇന്ത്യയിലെത്തിയത്. ദൗത്യത്തിലെ ആറാമത്തെ വിമാനമാണ് ഇത്.36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാർ വിമാനത്തിൽ ഉണ്ടായിരുന്നത്.

റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയക്കാന്‍ തീരുമാനിച്ചു.കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വെ കെ സിങ് എന്നിവരെയാണ് യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കുക.കീവിൽ വാരാന്ത്യ കർഫ്യൂ നീക്കിയതിനാൽ ട്രെയിനുകളിൽ ഉടൻ പടിഞ്ഞാറൻ മേഖലയിലേയ്ക്ക് പോകാൻ വിദ്യാർഥികൾക്ക് എം ബസി നിർദേശം നൽകി.

റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വെ കെ സിങ് എന്നിവരെയാണ് യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി അയക്കുക.ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഉദ്യാഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ആശയ വിനിമയം ഫലപ്രദമാക്കാനും ഇതു വഴി കഴിയും. ആക്രമണം രൂക്ഷമായ കിഴക്കൻ ഉക്രെയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ തേടുന്നുണ്ട്.

കീവിൽ വാരാന്ത്യ കർഫ്യൂ നീക്കിയതിനാൽ ട്രെയിനുകളിൽ ഉടൻ പടിഞ്ഞാറൻ മേഖലയിലേയ്ക്ക് പോകാൻ വിദ്യാർഥികൾക്ക് എംബസി നിർദേശം നൽകി. റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഗ്ള ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യക്കാരുള്ള സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങള് കൈമാറി.

പോളണ്ട് അതിർത്തിയിൽ കുടുങ്ങിയവരെ ക്യാമ്പുകലെത്തിക്കാൻ പ്രത്യേക ബസുകൾ സജ്ജമാക്കി. പോളണ്ട്, റുമേനിയ, ഹംഗറി, സ്ലോവാക്യ, മോൾഡോവ അതിർത്തികൾ കടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ കൺട്രോൺ റൂമുകളും തുറന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News