ഈ സമയത്താണോ നിങ്ങള്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത്? എന്നാല്‍ നിങ്ങളിത് അറിയാതെ പോകരുത്..

നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് പഴങ്ങള്‍. എന്നാല്‍, ഓരോ പഴങ്ങളും എപ്പോള്‍ കഴിക്കണമെന്നത് സംബന്ധിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. വെറുവയറ്റിലും പ്രഭാതഭക്ഷണമായും വര്‍ക്ക്ഔട്ടിനു മുമ്പും പഴങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കേണ്ടതുണ്ട്. അവയേതൊക്കെയെന്ന് പരിചയപ്പെടാം.

വെറുംവയറ്റില്‍ പപ്പായ, വാഴപ്പഴം

വയറുവൃത്തിയാക്കുന്നതിന് സഹായിക്കുന്ന പഴങ്ങളാണ് വെറുവയറ്റില്‍ കഴിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. മലബന്ധം തടയുന്ന പഴങ്ങളായിരിക്കണം അവ. അതിനാല്‍, നാരുകള്‍(ഫൈബര്‍) കൂടുതലായി അടങ്ങിയ പഴങ്ങളായ തണ്ണിമത്തന്‍, പപ്പായ, പേരക്ക, മാങ്ങ, മാതളപ്പഴം, വാഴപ്പഴം എന്നിവ കഴിക്കാം.

പ്രഭാതഭക്ഷണത്തിന് സ്ട്രോബെറിയും ആപ്പിളും

പ്രഭാതഭക്ഷണമായി പഴങ്ങള്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, ഒരു പഴം കഴിക്കാതെ വ്യത്യസ്തമായ പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പൈനാപ്പിള്‍, ചെറി, കിവി, സ്ട്രോബെറി, ആപ്പിള്‍ എന്നിവയാണ് ഏറ്റവും അനുയോജ്യം. പൈനാപ്പിളും ചെറിയും കഴിക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. കിവിയും സ്ട്രോബെറിയുമാകട്ടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉച്ചഭക്ഷണശേഷം മാങ്ങ

ഉച്ചഭക്ഷണത്തിന് ശേഷം മധുരം കൂടുതല്‍ അടങ്ങിയ പഴങ്ങളാണ് ഉത്തമമെന്ന് ന്യൂട്രീഷണിസ്റ്റുകള്‍ പറയുന്നു. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയമായതിനാല്‍ ദഹനവ്യവസ്ഥ കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിന് രക്തത്തിലെ പഞ്ചാസരയുടെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. വാഴപ്പഴത്തിലും മാങ്ങയിലും മധുരം കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍നിന്ന് മോചനം നല്‍കി കൂടുതല്‍ ഊര്‍ജം നല്‍കാന്‍ ഈ പഴങ്ങള്‍ സഹായിക്കുന്നു.

വര്‍ക്കൗട്ടിന് മുമ്പ് ഓറഞ്ച്

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ഏറെ ഊര്‍ജം ആവശ്യമുണ്ട്. അതിനാല്‍ പെട്ടെന്ന് ഊര്‍ജം ലഭിക്കുന്ന പഴങ്ങളാണ് വര്‍ക്ക് ഔട്ടിന് മുന്‍പ് കഴിക്കേണ്ടത്. ആപ്പിള്‍, ഓറഞ്ച്, സബര്‍ജല്ലി(പിയേഴ്സ്) എന്നിവയെല്ലാം ഈ സമയത്ത് കഴിക്കാം.

രാത്രിയില്‍ അവക്കാഡോ

രാത്രിയില്‍ നല്ല ഉറക്കം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പഴങ്ങള്‍ കൂടി അത്താഴത്തിലുള്‍പ്പെടുത്താം. കിടക്കുന്നതിന് തൊട്ടുമുന്‍പ് പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പഴങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പൈനാപ്പിള്‍, അവക്കാഡോ, കിവി എന്നിവയെല്ലാം രാത്രിയില്‍ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News