യുക്രൈനില്‍ ഹെല്‍പ് ഡെസ്‌ക്കുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മൊള്‍ഡോവ ഘടകം യുക്രൈനില്‍ നിന്നും മൊള്‍ഡോവ വഴി പലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത്. യുക്രൈന്റെ അയല്‍ രാജ്യമായ മൊള്‍ഡോവ വഴി നിരവധി ആളുകളാണ് പലായനം ചെയ്യുന്നത്.

ഇപ്പോള്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത് മൊള്‍ഡോവയിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ ആണ്്. പരിമിതികള്‍ക്കുള്ളില്‍ നിന്നുക്കൊണ്ട് മൊള്‍ഡോവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് അറിയിച്ചു.

സഹായം ആവശ്യമായവര്‍ക്ക്് അമീന്‍ +37367452193, അനസ് +373 67412025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യുക്രൈന്‍ സംഘര്‍ഷബാധിതര്‍ക്കായി പല സംഘടനകളും ഇത്തരം ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ സഹായവുമായി രംഗത്തെത്തുന്നത്.

പൊതുവില്‍ പ്രവര്‍ത്തനരംഗത്ത് സജീവമാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇരുപത് രാജ്യങ്ങളിലെ മമ്മൂട്ടിയുടെ ആരാധകര്‍ ഒത്തു ചേര്‍ന്ന് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്താറുണ്ട്. കൊവിഡ് സമയത്ത് ആസ്‌ട്രേലിയയില്‍ കുടുങ്ങിപോയവരെ ഫളൈറ്റ് ചാര്‍ട്ട് ചെയ്ത് നാട്ടില്‍ എത്തിച്ചതും ശ്രദ്ധേയമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News