നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും; പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക്

യുഎയില്‍ നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും. പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക് എത്തും. റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നതാണ് വര്‍ധനക്ക് കാരണം.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്ക് അനുസൃതമായാണ് എണ്ണ ഉല്‍പാദകരാജ്യമായ യു.എ.ഇയില്‍ ഓരോമാസത്തെയും ഇന്ധനവില നിശ്ചയിക്കുന്നത്. ഊര്‍ജമന്ത്രാലയം മാര്‍ച്ച് മാസത്തിലെ എണ്ണ വില പ്രഖ്യാപിച്ചപ്പോള്‍ പെട്രോള്‍ വില ലിറ്റിന് 29 ഫില്‍സ് മുതല്‍ 30 ഫില്‍സ് വരെ വര്‍ധിപ്പിച്ചു.

ഡീസലിന്റെ വിലയില്‍ ലിറ്ററിന് 31 ഫില്‍സ് വര്‍ധനയുണ്ടാകും. കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സൂപ്പര്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 94 ഫില്‍സില്‍ നിന്ന് 29 ഫില്‍സ് വര്‍ധിച്ച് 3 ദിര്‍ഹം 23 ഫില്‍സാകും. സ്‌പെഷ്യല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 82 ഫില്‍സില്‍ നിന്ന് 3 ദിര്‍ഹം 12 ഫില്‍സാകും. 30 ഫില്‍സാണ് വര്‍ധന.

ഇപ്ലസ് പെട്രോളിന്റെ വിലയും 30 ഫില്‍സ് വര്‍ധിക്കും. നിലവില്‍ 2 ദിര്‍ഹം 75 ഫില്‍സ് വിലയുള്ള ഇപ്ലസിന് മാര്‍ച്ച് ഒന്ന് മുതല്‍ 3 ദിര്‍ഹം 5 ഫില്‍സ് നല്‍കണം. ഡിസല്‍ ലിറ്ററിന് 31 ഫില്‍സ് വര്‍ധിക്കും. നിലവില്‍ 2 ദിര്‍ഹം 88 ഫില്‍സ് വിലയുള്ള ഡീസല്‍ വില 3 ദിര്‍ഹം 19 ഫില്‍സാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News