റഷ്യക്കെതിരെ ജയില്‍വാസികളെ തുറന്നുവിട്ട് യുക്രൈന്‍

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങളാണ് യുക്രൈന്‍ പയറ്റുന്നത്. ഇപ്പോഴിതാ റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്ന് വിടുകയാണ് യുക്രെയ്ന്‍. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുക്രൈന്‍ ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സര്‍വീസ് റെക്കോര്‍ഡ്, പോരാട്ട പരിചയം, പശ്ചാത്താപം എന്നിവ പരിഗണിച്ചാകും ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുക. ഇത് ഉയര്‍ന്ന തലത്തില്‍ തീരുമാനിച്ച സങ്കീര്‍ണ്ണമായ വിഷയമാണെന്നാണ് പ്രോസിക്യൂട്ടര്‍ ആന്‍ഡ്രി സിന്‍യുക് വ്യക്തമാക്കിയത്.

വിട്ടയച്ച തടവുകാരില്‍ ഒരാള്‍ മുന്‍ സൈനികനായ സെര്‍ജി ടോര്‍ബിന്‍ ആണെന്ന് സിന്‍യുക് പറഞ്ഞു. പൗരാവകാശ പ്രവര്‍ത്തകയും അഴിമതി വിരുദ്ധ പ്രചാരകയുമായ കാതറീന ഹാന്‍ഡ്സിയൂക്കിനെ കൊലപ്പെടുത്തിയ കേസില്‍ 2018ല്‍ ആറ് വര്‍ഷവും ആറ് മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ച പ്രതിയാണ് ടോര്‍ബിന്‍. സാധാരണക്കാരെ യുദ്ധക്കളത്തിലിറക്കി പ്രതിരോധം ശക്തമാക്കുകയാണ് യുക്രൈന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News