സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല; മമ്മൂട്ടി

സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് നടൻ മമ്മൂട്ടി. ആറാട്ട് സിനിമക്കെതിരെ ഡീഗ്രേഡിംഗും ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമവും ഉണ്ടെന്ന ആരോപണം
വ്യാപകമായിരിക്കെ പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.

നല്ല സിനിമ, ചീത്ത സിനിമ എന്നേ ഉള്ളൂ, മനപൂര്‍വം സിനിമകള്‍ക്കെതിരെ കാമ്പയിന്‍ നടത്തുന്നത് നല്ല കാര്യമല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

മേക്കിംഗിലോ, കഥയിലോ, കഥാപാത്രങ്ങളിലോ ശൈലിയിലോ ബിഗ് ബിയും ബിലാലുമായി സാമ്യതയുള്ള സിനിമയല്ല ഭീഷ്മപര്‍വമെന്ന് മമ്മൂട്ടി. വേണമെങ്കില്‍ മട്ടാഞ്ചേരി തന്നെയാണ് കഥാപരിസരം എന്നുള്ള സാമ്യം പറയാം. ഇത് ബിലാലിനുള്ള സാംപിള്‍ വെടിക്കെട്ടാണോ എന്ന ചോദ്യത്തിന് ഇത് വേറെ തരം വെടിക്കെട്ടാണ് എന്നായിരുന്നു മമ്മൂട്ടിയുടെ തമാശ കലര്‍ന്ന മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News