ഓപ്പറേഷൻ ഗംഗ: രണ്ടാം ദിവസമെത്തിയത് 48 മലയാളി വിദ്യാർത്ഥികൾ

യുക്രൈൻ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ ഇതുവരെ നാട്ടിലെത്തിയത് 131 മലയാളികൾ.  ഇതിൽ 130 പേര് കേരളത്തിൽ തമാസിക്കുന്നവരും, ഒരാൾ ദില്ലിയിൽ സ്ഥിര താമസമാക്കിയ ആളുമാണ്.. ഇന്നലെ മാത്രം 48 മലയാളികൾ എത്തി.ഇന്നലെ വൈകിട്ട് ദില്ലിയിൽ എത്തിയ 36 മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിലാണ് താമസം ഒരുക്കിയിട്ടുള്ളത്.

എയർപോർട്ടിൽ എത്തുനാണ് വിദ്യാർത്ഥികൾ നാട്ടിലെത്തുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള ഹൗസിലെ ലെയ്സൺ വിംഗിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 6 വിമനങ്ങളാണ് ഇതുവരെ ഇന്ത്യയിൽ എത്തിയത്.1396 ഇന്ത്യക്കാർ തിരിച്ചെത്തി. കേരളത്തിൽ സ്ഥിരതാമസമുള്ള  130 മലയാളി വിദ്യാർത്ഥികലാണ് ഇതുവരെ രാജ്യത്ത് തിരിച്ചെത്തിയത്..ദില്ലിയിൽ സ്ഥിരതമാസമുള്ള ഒരു മലയാളിയും എത്തിയിട്ടുണ്ട്.

ഇന്നലെ 48 വിദ്യാർത്ഥികളാണ് ദില്ലിയിൽ എത്തിയത്.. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എ1 1940 വിമാനത്തിൽ 12 മലയാളികളാണ് ഉണ്ടായിരുന്നത്.. ഇവരെ എയർപോർട്ടിൽ നിന്നു തന്നെ നാട്ടിലെത്തിച്ചു. ഇതിൽ ഒരാളെ കോഴിക്കോട്ടും 6 പേരെ കൊച്ചിയിലും 5 പേരെ തിരുവനന്തപുരത്തുമാണ് എത്തിച്ചത്.

ബുഡാപെസ്റ്റിൽ നിന്ന് തിരിച്ച എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനത്തിൽ  ഉണ്ടായിരുന്ന 36 വിദ്യാർത്ഥികളെയും കേരള ഹൗസിലെത്തിച്ചിട്ടുണ്ട്.. ഇവർക്കുള്ള താമസം കേരള ഹൗസിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. യുക്രൈനിൽ നിന്നുമെത്തുന്ന മലയാളികളെ സംസ്ഥാന സർക്കാരാണ് നാട്ടിലെത്തിക്കുന്നത്. ഇവർക്കുള്ള വിമാന ടിക്കറ്റ്, ദില്ലിയിലെയും, മുംബൈയിലെയും താമസ സൗകര്യം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും നോക്കുന്നത് സംസ്ഥാന സർക്കാരാണ്..

എയർപോർട്ടിലെത്തുന്ന വിദ്യാർത്ഥികൾ നാട്ടിലെത്തുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള ഹൗസിലെ ലെയ്സൺ വിംഗിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രാത്രിയും പകലുമുള്ള തുടർ പ്രവർത്തനങ്ങളായതിനാൽ രണ്ടു സംഘങ്ങളായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News