ഓപ്പറേഷന്‍ ഗംഗ ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികൾ അയക്കും. ഒഴിപ്പിക്കൽ നടപടികൾക്ക് സഹായിച്ച രാജ്യങ്ങളുടെ തലവൻമാരെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുമുണ്ട്.

രണ്ട് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ദില്ലിയിലെത്തും.റൊമേനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് രാവിലെ 10.30 ന് ആദ്യ വിമാനം എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് 10.55 നാണ് രണ്ടാമത്തെ വിമാനം എത്തുക.

യുക്രൈനിൽ കുടുങ്ങിപ്പോയ അയൽരാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്ന അയൽ രാജ്യങ്ങളുടെ തലവൻമാരെ
പ്രധാനമന്ത്രി ടെലഫോണിൽ വിളിച്ച് നന്ദി അറിയിച്ചിട്ടുണ്ട്.

വിസ ഇല്ലാതെ ഇന്ത്യൻ പൗരൻമാർക്ക് പ്രവേശനം നൽകിയത് ഒഴിപ്പിക്കലിന് സഹായകമായതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ഗംഗ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നാല് കേന്ദ്ര മന്ത്രിമാരെ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

മന്ത്രിമാരായ ഹർദീപ് സിംഗ് പുരി ഹംഗറിയിലെയും ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയ, മൾഡോവ എന്നിവിടങ്ങളിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.കിരൺ റിജിജു സ്ലൊവാക്യയിലെയും വികെ സിംഗ് പോളണ്ടിലെയും ഏകോപന ചുമതല വഹിക്കും. യുക്രൈന്റെ എല്ലാ അതിർത്തികളിലും വിദേശകാര്യമന്ത്രാലയ സംഘം എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News