പോളിയോൾ പദ്ധതി 
മുടങ്ങരുത്‌ ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കൊച്ചിയിൽ ബി.പി.സി.എൽ വിപുലീകരണത്തിന്റെ ഭാഗമായി നിർദേശിക്കപ്പെട്ട പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്.

“മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിക്ക് കീഴിൽ വിഭാവനം ചെയ്ത കൊച്ചിയിലെ അഭിമാനകരമായ ഈ പദ്ധതിക്ക് 2020 ജനുവരി 27-ന് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. കൊച്ചി ഫാക്ട് അമ്പലമുഗളിൽ 481 ഏക്കർ സ്ഥലത്ത് 977 കോടി രൂപ ചെലവിൽ പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് ആയിരുന്നു കേന്ദ്ര സർക്കാർ പദ്ധതി ഇട്ടിരുന്നത്.

പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതിനകം 170 ഏക്കർ ഭൂമി കമ്പനിക്ക് അനുവദിച്ചു. പെട്രോ കെമിക്കൽ പാർക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 200 കോടി രൂപ ചെലവാക്കുകയും ചെയ്തു.ഭൂമി, അടിസ്ഥാന സൗകര്യ വികസനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ കാര്യത്തിൽ സംസ്ഥാനം ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയതിനാൽ, നിർദ്ദിഷ്ട പോളിയോൾ പദ്ധതി നിർത്തലാക്കുന്നത് കേരളത്തിന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു . 9,500 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതും 10,000 പേർക്ക് തൊഴിൽ സൃഷ്ടിക്കുന്നതുമായ ബൃഹത് പദ്ധതിയാണിത്. പോളിയോൾ നിർത്തലാക്കാനുളള നീക്കം കേരളത്തോടുളള കടുത്ത അവഗണനയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News