ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ സ്റ്റാലിന്‍; മുഖ്യമന്ത്രി

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ .രാജ്യത്ത്‌ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള ഉദ്യമത്തിൽ ഒന്നിച്ചുനിന്ന്‌ പോരാടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ചെന്നൈയിൽ സ്റ്റാലിനിന്റെ ആത്മകഥ ‘ഉങ്കളിൽ ഒരുവൻ’ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേധാവിത്വശക്തികൾക്കെതിരെ പടപൊരുതി പിന്നോക്കക്കാർക്കുവേണ്ടി നിലകൊണ്ട ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ പിന്മുറക്കാരനാണ്‌ സ്റ്റാലിൻ.

ഭരണപരമായി താഴെത്തട്ടുമുതലുള്ള അനുഭവപരിചയവും ഏറ്റവും സാധാരണക്കാരായ ജനങ്ങളുമായുള്ള ബന്ധവും സ്റ്റാലിനെ പാടവമുള്ള നേതാവാക്കി. കേരളവുമായി അടിയുറച്ച ബന്ധം നിലനിർത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു.

തമിഴരും മലയാളികളും ഒരേ മണ്ണിന്റെ മക്കളാണെന്ന ധാരണയോടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയാണ്‌ പുസ്‌ത‌കം പ്രകാശനം ചെയ്‌തത്‌. നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്ദുള്ള, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ആർജെഡി നേതാവ്‌ തേജസ്വി യാദവ്‌ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News