പുനഃസംഘടനയ്ക്ക് സ്റ്റേ ; പാര്‍ട്ടി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ എഐസിസി നിര്‍ദേശം

കേരളത്തിലെ കോൺ​ഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാന്‍റ് നിർദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്.

എം പിമാരുടെ പരാതിയെ തുടർന്നാണ് പുനഃസംഘടന നിർത്തിവയ്ക്കാൻ കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. പുനഃസംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി.

പാർട്ടി പുനഃസംഘടനക്കെതിരെ നേരത്തെ എ ഐ ​ഗ്രൂപ്പുകൾ രം​ഗത്തെത്തിയിരുന്നു.സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന വേണ്ടെന്ന് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിന് അന്ന് വഴി വച്ചിരുന്നു.

എന്നാൽ കെ പി സി സി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്‍റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇതനുസരിച്ചുള്ള നടപടികൾ പുരോ​ഗമിക്കവെ ആണ് ചർച്ചകളിൽ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാർ ഹൈക്കമാന്‍റിനെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News