ഐസിസി വനിതാ ഏകദിന ലോകകപ്പിന് വെള്ളിയാഴ്ച തുടക്കം

ഐസിസി വനിതാ ഏകദിന ലോകകപ്പിന് വെള്ളിയാഴ്ച ന്യൂസിലന്‍ഡില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ വിന്‍ഡീസിനെ നേരിടും. ടൂര്‍ണമെന്റില്‍ 31 ദിവസങ്ങളിലായി 31 മത്സരങ്ങളാണ് അരങ്ങേറുക.

ന്യൂസിലന്‍ഡ് പോപ്പ് ഗായിക ജിന്‍ വിഗ്മോറിന്റെ ‘ഗേള്‍ ഗാംഗാ ‘ആണ് വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം. വിഗ്മോറിന്റെ നാലാമത്തെ ആല്‍ബമായ ഐവറിയില്‍ നിന്നുള്ള ഈ ഗാനം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയത്.യോഗ്യതാ മത്സരങ്ങള്‍ റദ്ദാക്കിയതിനാല്‍ ഉയര്‍ന്ന റാങ്കിങ് പരിഗണിച്ച് 4 ടീമുകള്‍ക്ക് ഐസിസി യോഗ്യത നല്‍കുകയായിരുന്നു. 6 വട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകള്‍.

2005 ലും 2017 ലും ഫൈനലിലെത്തി തോറ്റ ഇന്ത്യ ഇതുവരെ കപ്പെടുത്തിട്ടില്ല. ഇംഗ്ലണ്ടാണ് ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കള്‍. മാര്‍ച്ച് 4 ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് വിന്‍ഡീസിനെ നേരിടും. മാര്‍ച്ച് 6 ന് പാകിസ്താനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

മിതാലി രാജ് നയിക്കുന്ന ടീമില്‍ പ്രമുഖ താരങ്ങള്‍ എല്ലാവരും ഉണ്ട്. ഹര്‍മന്‍ പ്രീത് കൌര്‍ , സ്മൃതി മന്ദാന, ഷെഫാലി വെര്‍മ, ജമീമ റോഡ്രിഗസ്, രാജേശ്വരി ഗെയ്ക്ക് വാദ്, പൂനം യാദവ്,ജൂലന്‍ ഗോസ്വാമി എന്നിവരാണ് ടീമിലെ ശ്രദ്ധേയ സാന്നിധ്യങ്ങള്‍.മാര്‍ച്ച് 10 ന് ന്യൂസിലന്‍ഡിനെയും 12 ന് വിന്‍ഡീസിനെയും 16 ന് ഇംഗ്ലണ്ടിനെയും ഇന്ത്യന്‍ വനിതകള്‍ നേരിടും . മാര്‍ച്ച് 19 ന് ഓസ്‌ട്രേലിയക്കെതിരെയും 22 ന് ബംഗ്ലാദേശിനെതിരെയും 27 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമാണ് പ്രാഥമിക റൌണ്ടില്‍ ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. മാര്‍ച്ച് 30 നും 31 നും സെമി ഫൈനലുകള്‍ നടക്കും. ഏപ്രില്‍ 3 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്ലി ഓവലിലാണ് ഏകദിന ക്രിക്കറ്റിലെ രാജ്ഞിമാരെ നിര്‍ണയിക്കാനുള്ള പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel