എം കെ സ്റ്റാലിന്‌റെ ആത്മകഥ പ്രകാശനം ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങ് രാജ്യത്ത് ഉയര്‍ന്നു വരുന്ന പുത്തന്‍ പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയായി മാറി. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ഫെഡറല്‍ മൂല്യങ്ങളെയും അട്ടിമറിക്കുന്ന ആഖജ ഭരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ബഹുസ്വരതയും സാമൂഹ്യസമത്വവും നഷ്ടപ്പെടുന്ന കാലത്ത് അതിനെതിരായി രാജ്യം കാത്തിരുന്ന പ്രതിപക്ഷ ഐക്യത്തിന്റെ പ്രതിഫലനമായിരുന്നു ഇന്നലെ ചെന്നെയില്‍ കണ്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് അണിനിരന്നത്. മതമൗലികവാദവും വര്‍ഗീയതയും ഭരണകൂട പിന്തുണയോടെ രാജ്യത്ത് ശക്തി പ്രാപിക്കുമ്പോള്‍ അതിനെതിരായി നിലകൊള്ളുകയാണ് പ്രതിപക്ഷ ദൗത്യമെന്ന് ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ ഒന്നിച്ചുനിന്ന് പോരാടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും പങ്കെടുത്തു.

ഇന്ത്യയെന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. സ്വാതന്ത്ര്യവും സമത്വവും നീതിയും
ഭീഷണി നേരിടുന്നുവെന്ന് തേജസ്വി യാദവും വിമര്‍ശിച്ചു. ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന പുത്തന്‍ പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയാണ് ചെന്നൈയില്‍ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here