ചെങ്കൊടിയേന്തി സമ്മേളന നഗരിയിലേയ്ക്ക് മുത്തുവിന്റെ യാത്ര

സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തേക്ക് തിരുവനന്തപുരത്തുനിന്ന് കാൽനടയായി പോകുന്ന മുത്തു കേരളത്തിന്റെ ആവേശമാവുകയാണ്. വെയിലും മഴയും പ്രശ്നമല്ല.ഊർജ സ്വലതയോടെയുള്ള യാത്രയിൽ നടക്കുന്ന വഴികളിൽ
സഖാക്കൾ നൽകുന്ന സ്നേഹവും സഹായവുമാണ് പ്രചോദനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കന്യാകുമാരി സ്വദേശി മുത്തു തിരുവനന്തപുരം ഒറ്റശേഖര മംഗലത്തു നിന്ന് പുറപ്പെട്ടത്.പുതിയ വസ്ത്രവും വഴിച്ചെലവിന് സഹായവും ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകിയിരുന്നു.

യാത്രാമധ്യേ വെള്ളിയാഴ്ച സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തി അഭിവാദ്യം അർപ്പിച്ചിരുന്നു.ദിവസവും 35 കിലോമീറ്റർ നടന്ന് 225 കിലോമീറ്റർ ദൂരം പിന്നിട്ട് മാർച്ച് മൂന്നിന് എറണാകുളത്തെ സമ്മേളന സ്ഥലത്ത് മുത്തു എത്തിച്ചേരും.പാർട്ടിയുടെ സമ്മേളനം മുത്തുവിന് ഉത്സവമാണ്.

മുത്തു കേരളത്തിൽ താമസമാക്കിയിട്ട് 27 വർഷമായി.കാട്ടാക്കടയിലെ ഹോട്ടൽ തൊഴിലാളിയാണ് മുത്തു. ഭാര്യ രമണി തൊഴിലുറപ്പ് തൊഴിലാളിയാണ്. മുത്തുവിന് രണ്ട് മക്കളുമുണ്ട്.

സമ്മേളനം കഴിഞ്ഞേ മുത്തു മടങ്ങൂ. അതു വരെ കൊച്ചിയെ ചുവപ്പിക്കാനുള്ള ചെങ്കൊടി ഏന്തി സ്ഥലത്തെ പ്രധാന പയ്യൻസായി തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News