സൗഹൃദത്തിന് ആകാശത്ത് പോലും അതിരില്ല; ‘ലളിതം സുന്ദരം’ ടീമിന് സുഹൃത്തിന്റെ സര്‍പ്രൈസ്

ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത് .

ഇപ്പോഴിതാ ലളിതം സുന്ദരം’ ടീമിന് ആശംസകളുമായി മധു വാര്യരുടെ സഹപാഠി കൂടിയായിരുന്ന രാജിവ് രാഘവന്‍ നല്‍കിയ ഒരു സമ്മാനം ആണ് വൈറല്‍ ആവുന്നത്. ലളിതം സുന്ദരം എന്നെഴുതിയ വസ്ത്രം ധരിച്ചു കൊണ്ട് അദ്ദേഹം ഒരു സ്‌കൈഡൈവിങ് നടത്തി. അതിന്റെ വീഡിയോ ആണ് തന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ ചിത്രത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്.മഞ്ജുവാരിയർ തന്റെ ഫേസ്ബുക്കിലൂടെ സ്‌കൈഡൈവിങ് നടത്തുന്ന വീഡിയോ പങ്ക് വെച്ചിട്ടുമുണ്ട്.

‘സൗഹൃദത്തിന് ആകാശത്തിൽ പോലും അതിരില്ല’ എന്നാണ് മഞ്ജു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ദുബൈയിൽ പ്രവര്‍ത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂള്‍ ഓഫ് ഓപ്പറേഷന്‍സിന്റെ മാനേജര്‍ ആണ് രാജിവ് രാഘവന്‍. സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജിവ് രാഘവന്‍ പറയുന്നത്. ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങള്‍ ഓരോന്നായി നടത്തിയെടുത്താല്‍ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സര്‍പ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ സ്‌കൈഡൈവിങ് പ്ലാന്‍ ചെയ്തതും വിജയകരമായി നടത്തിയതും.

മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രമോദ് മോഹന്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News