കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പാർട്ടി പുനഃസംഘടന നിർത്തിവെയ്ക്കാൻ കെ.സുധാകരനോട് എഐസിസി നിർദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന വേണ്ടെന്ന് താരിഖ് അൻവർ.സുധാകരന് തിരിച്ചടിയായത് എംപിമാർ എഐസിസിക്ക് നൽകിയ പരാതി.

സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് ബ്ലോക്ക് തലംവരെ ഭാരവാഹികളെ നിശ്ചയിക്കാനായിരുന്നു കെ.സുധാകരന്റെ നീക്കം. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ സുധാകരൻ ഒരുങ്ങുന്നതിന് തൊട്ടുമുൻപ് കേരളത്തിലെ എംപിമാരുടെ പരാതി എഐസിസിക്ക് മുന്നിൽ എത്തി.

തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തന്നെ സുധാകരനെ വിളിച്ചറിയിച്ചു. അവസാന നിമിഷത്തെ എഐസിസി ഇടപെടലിൽ ക്ഷുഭിതനാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.

തന്റെ പദവിയെ മാനിക്കണമെന്ന് സുധാകരൻ താരിഖ് അൻവറിന് മറുപടി നൽകിയെന്നാണ് വിവരം. ബെന്നി ബെഹ്നാൻ,എം.കെ.രാഘവൻ,ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരാണ് പരാതിക്ക് പിന്നിലെന്നാണ് സൂചന.

മറ്റുചില എംപിമാർ എഐസിസി നേതൃത്വത്തോട് നേരിട്ട് സമാന പരാതി ഉന്നയിച്ചെന്നാണ് വിവരം. പക്ഷെ താൻ പരാതി പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.

അനർഹരായവരെ ഏകപക്ഷീയമായി കെ.സുധാകരൻ ഭാരവാഹിത്വത്തിൽ കുത്തിനിറക്കുന്നൂവെന്നാണ് എംപിമാരുടെ ആരോപണം. പാർട്ടി പിടിച്ചെടുക്കാനുള്ള സുധാകരന് എഐസിസി പിന്തുണ നൽകരുതെന്നും പരാതിയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News