കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രശംസിച്ച് ടീക്കാറാം മീണ

കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രശംസിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണ് മുഖ്യമന്ത്രി പിന്‍തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

35 വര്‍ഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് അദ്ദേഹം വിരമിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എകെ ആന്റണി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News