3 മക്കളെയുള്‍പ്പെടെ 4പേരെ വെടിവെച്ച് കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; നാടിനെ നടുക്കി കൊലപാതകം

മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണ്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ പള്ളിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ഈ നാലുപേരെ കൂടാതെ ഒരു മുതിര്‍ന്ന ആള്‍കൂടി വെടിയേറ്റ് മരിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം മരിച്ച നാലാമത്തെ വ്യക്തി കുട്ടികളുടെ അമ്മയാണെന്ന് പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനായ കെ.ടി.വി.യു പറഞ്ഞു.

ഗാര്‍ഹിക പ്രശ്നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസിലെ സര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പക്ഷേ ഈ വ്യക്തി ആണാണോ പെണ്ണാണോ, മരിച്ച മറ്റ് നാലുപേരുമായുള്ള ബന്ധത്തെ കുറിച്ചോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. സ്വയം വെടിവെക്കുന്നതിന് മുമ്പ് അയാള്‍ കുട്ടികളെയടക്കം നാലുപേരെ വെടിവെച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് പള്ളിക്കുള്ളില്‍ വെടിവെപ്പ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തെ രൂക്ഷമായി വിമര്‍ശിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം രംഗത്തെത്തി.

അമേരിക്കയില്‍ മറ്റൊരു വിവേകശൂന്യമായ വെടിവെപ്പ് കൂടിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്തവണ ഞങ്ങളുടെ വീട്ടുമുറ്റത്ത് തന്നെ അത് നടന്നു. ഇത് തികച്ചും വിനാശകരമാണെന്നും അദ്ദേഹം കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News