‘സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെ ജനങ്ങള്‍ വിശ്വസിക്കണം’; ടീക്കാറാം മീണ

സില്‍വര്‍ ലൈന്‍പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സദുദ്ദേശം ജനങ്ങള്‍ വിശ്വസിക്കണമെന്ന് അഡീഷണല്‍ചീഫ് സെക്രട്ടറി ടീക്കാറാം മീണ പറഞ്ഞു. സംശയങ്ങളും എതിരഭിപ്രായങ്ങളും കേള്‍ക്കാന്‍ അധികാരികളും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീണ്ട 35 വര്‍ഷത്തെ സേവനത്തിന് ശേഷം ടീക്കാറാം മീണ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. ബജറ്റിന് മുന്‍പുള്ള സാമ്പത്തിക സര്‍വെക്കു കൂടി അംഗീകാരം നല്‍കിയാണ് ടീക്കാറാം മീണ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

കേരളത്തില്‍ ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൂടുതല്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും കൃഷിക്കും അനുബന്ധ വ്യവസായങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും സില്‍വര്‍ ലൈന്‍പോലുള്ള വന്‍കിടപദ്ധതികളില്‍ സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കണമെന്നും ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

സ്വന്തം വീടായാണ് കേരളത്തെ കരുതുന്നതെന്നും ഇവിടെ പ്രവര്‍ത്തിച്ച ഓരോനിമിഷവും വിലപ്പെട്ടതായാണ് കാണുന്നതെന്നും മീണ പറഞ്ഞു. വിരമിക്കലിനുശേഷം സ്വന്തം നാടായ രാജസ്ഥാനിലേക്ക് മടങ്ങാനാണ് ടീക്കാറാം മീണയുടെ തീരുമാനം. കൃഷിയും കുടുംബകാര്യങ്ങളുമൊക്കെ നോക്കി റിട്ടയര്‍മെന്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News