കെപിസിസി പുനഃസംഘടന; ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ അതൃപ്തിയുമായി കെ.സുധാകരന്‍

കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ അതൃപ്തിയുമായി കെപിസിസി അധ്യക്ഷന്‍
കെ സുധാകരന്‍ രംഗത്ത്. ആസൂത്രിത നീക്കം എംപിമാരുടെ പരാതിക്കു പിന്നില്‍ ഉണ്ടെന്നും എംപിമാരുമായി ചര്‍ച്ച നടത്തിയെന്നും കെ സുധാകരന്‍ അറിയിച്ചു.

ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡിന്റെ നടപടി നാല് എംപിമാരുടെ പരാതികളെത്തുടര്‍ന്നാണ്.

എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍ എന്നിവരാണ് പുനഃസംഘടന നടപടികള്‍ക്കെതിരെ പരാതി നല്‍കിയത്. തങ്ങളെ പുനഃസംഘടനാ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്ത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എംപിമാര്‍ ഉന്നയിച്ച ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News