പൈപ്പ് ലൈനിനായി കുഴിച്ചപ്പോള്‍ കണ്ടത് പീരങ്കി ഉണ്ടകള്‍!

പൈപ്പ് ലൈനിനായി കുഴിച്ചപ്പോള്‍ കണ്ടെടുത്തത് പീരങ്കി ഉണ്ടകള്‍. പാലക്കാട് ടിപ്പുവിന്റെ കോട്ടയില്‍ നിന്നാണ് പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്. 300 മീറ്ററോളം ആഴത്തില്‍ 47 ഉണ്ടകളാണ് കോട്ടയില്‍ നിന്ന് കണ്ടെടുത്തത്.

പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഉണ്ടകള്‍ കാണാനിടയായത്. ഉടന്‍തന്നെ ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ഉണ്ടകള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.

പാലക്കാട്ടെ ടിപ്പുവുന്റെ കോട്ടയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഒരു മാസമായി കോട്ടയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോട്ടക്ക് അകത്തെ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ പുനര്‍നിര്‍മാണം നടത്തുകയാണ്.

പണിയുടെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് ജോലിക്കാര്‍ പീരങ്കി ഉണ്ടകള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News