തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക‍ഴിഞ്ഞ ദിവസമാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര കവിളാകുളത്ത് മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍ (45) , ഭാര്യ പ്രമീള (37) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദമ്പതികള്‍ തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

മരിച്ച സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്. സ്റ്റീഫന്‍ ആറയൂര്‍ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. ക‍ഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിക്കാണ് നാട്ടുകാര്‍ മരണ വിവരം അറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here