കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ട്: സീതാറാം യെച്ചൂരി

കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട്വെക്കുന്നുവെന്നും മനുഷ്യജീവിതത്തിനെതിരായിട്ടുള്ള വഴികള്‍ അടക്കുന്നതിനെതിരേയുള്ള ബദലായിട്ടുള്ള രീതികള്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയഭസഭ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളത്. അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധികരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്.

അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രത്യേയശാസ്ത്രം അപകടരമാകുന്നത്. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു.

വിപൽക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മോദി സർക്കാർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുകയാണെന്നും അതിന് ബദലായ പ്രത്യയശാസ്ത്രങ്ങളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നും അതുകൊണ്ടാണ് കേന്ദ്രം കേരളത്തിനെതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ജനജീവിതം കേന്ദ്രം താറുമാറാക്കുന്നു.രാജ്യം നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഭാവികേരളത്തിന്റെ നയരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്.രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ കേന്ദ്രം നശിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കേന്ദ്രം ഉപയോഗിക്കുന്നു.അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുന്നുവെന്നും യെച്ചൂരി പറഞ്ഞു. മോദി സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു.കഴിഞ്ഞ 4 വർഷവും പ്രതിഷേധങ്ങൾ ഉയരുക തന്നെയായിരുന്നു.കർഷക സമരം ഐതിഹാസിക ചരിത്രമെഴുതി.

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ കേന്ദ്രം അമേരിക്കയ്ക്ക് അടിയറവ് വച്ചു. കൊവിഡ് മഹാമാരിയെ ശരിയായി നേരിടാൻ മോദി സർക്കാരിന് കഴിഞ്ഞില്ല. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥത കൊവിഡ് മരണങ്ങള്‍ കൂട്ടി. രാജ്യത്ത് വാക്‌സിൻ അസമത്വം സൃഷ്ടിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദനാണ് പതാക ഉയർത്തിയത്. ചുവന്നു നിൽക്കുന്ന സമ്മേളന നഗരിയിൽ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയർന്നുപൊങ്ങി . പതാകയുയർത്തിയോടെ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി നാലുനാൾ നീളുന്ന സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി.

ബദല്‍ ശക്തിപ്പെടുത്തുക ലക്ഷ്യം

ഈ ബദല്‍ ശക്തിപ്പെടുത്തുകയെന്നതാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടും കേരളത്തിന്റെ വികസനകാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അത് ശരിയായ രീതിയില്‍ ബദല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രധാനമന്ത്രിയുടേയുമെല്ലാം രാജ്യത്തിനെതിരായ വെല്ലുവിളികളേയും നയങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ ഇടതുപക്ഷത്തിനും കേരളത്തിനും കഴിയണം. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും യെച്ചൂരി.

രാജ്യത്ത് വലതുപക്ഷ ആക്രമണോത്സുക രാഷ്ട്രീയ മുന്നേറ്റം

പാര്‍ട്ടികോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനും ശേഷമുളള നാലുവര്‍ഷങ്ങളെന്നുള്ളത് വലതുപക്ഷ ആക്രമണോത്സുക രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാലമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഫാസിസ്റ്റ് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി ഈ രാജ്യത്തെ പ്രത്യേകമായി ഒരു അവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

ഒരു വശത്ത് ഉദാരവത്കരണ നയങ്ങള്‍ ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലിന് രൂപം നല്‍കുന്നു. ദല്ലാള്‍ സംവിധാനത്തിലൂടെ കോര്‍പ്പറേറ്റ് ബന്ധം ശക്തിപ്പെടുത്തികൊണ്ടിരിക്കുന്നു. അമിതാധികാര പ്രവണത എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു.

പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇതാണ് ഈ നാലു വര്‍ഷത്തെ തീവ്രമായ വലതുപക്ഷ രാഷ്ട്രീയ ആധിപത്യത്തിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here