കെ സുധാകരന്റെ പ്രതിഷേധം; എഐസിസിക്ക് കത്ത് നല്‍കി

കെപിസിസി പുനഃസംഘടനാ വിഷയത്തില്‍ എഐസിസിയുടെ നിലപാടില്‍ പ്രതിഷേധമറിയിച്ച് കെ.സുധാകരന്‍ എഐസിസിക്ക് കത്ത് നല്‍കി.
പദവിയില്‍ കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

പദവിയെ എഐസിസി മാനിക്കണമെന്നും പുനഃസംഘടനാ നടപടികക്ക് അനുവദിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

പുനഃസംഘടനാ വിഷയയുമായി ബന്ധപ്പെട്ട് നേതാക്കളുമായി മതിയായ ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പരാതി പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അവഹേളിതനായി പദവിയില്‍ തുടരില്ലെന്നും സുധാകരന്‍ പറഞ്ഞതായാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here