യുക്രൈയിനിൽ നിന്നും ഇന്നെത്തിയ 6 മലയാളി നാട്ടിലെത്തിച്ചു

യുക്രൈയിനിൽ നിന്നും ഇന്നെത്തിയ 6 മലയാളി നാട്ടിലെത്തിച്ചു. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസിൽ നിന്നും 182 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ വഹിച്ച് എത്തിയ രണ്ടാമത്തെ വിമാനം (Air Express IX 1202) ഇന്ന് രാവിലെ 7.30ന് മുംബൈ ചത്രപതിശിവജി ഇന്റർ നാഷണൽ വിമാനത്താ വളത്തിൽ എത്തി.

ഇതിൽ 6 മലയാളി വിദ്യാർത്ഥി കളും ഉണ്ടായിരുന്നു. മുംബൈയിൽ എത്തിയ മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ മുംബൈ നോർക്ക ഡെവലപ്പോമെന്റ് ഓഫീസർ ശ്യാം കുമാർ, ഭദ്രകുമാർ, ഭരത്, കേരള ഹൌസ് മാനേജർ രാജീവ്‌, സെബാസ്റ്റ്യൻ എന്നിവർ വിമാനത്താവളത്തിൽ എത്തി.

ഇവരെ കൂടാതെ ലോക കേരള സഭായങ്ങളായ പി. ഡി. ജയപ്രകാശ്, മാത്യു തോമസ്, കാദർ ഹാജി, നോർക്ക അഫീലിയേറ്റഡ് സമാജമായ കേരള സമാജം ഡോമ്പിവിലെ ഒ പ്രദീപ്, എ ഉണ്ണികൃഷ്ണന്‍, ജോയ് ജോസഫ്,അഭിലാഷ് എന്നിവരും സാമൂഹിക പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

6 മലയാളി വിദ്യാർത്ഥികളിൽ 3പേരെ മുംബൈ നോർക്കയുടെ നേതൃത്യത്തിൽ കേരള സമാജം ഡോമ്പിവിലി പ്രത്യേകം ഏർപ്പെടുത്തിയ ബസ്സിൽ നവി മുംബയിലുള്ള കേരള ഹൌസിൽ എത്തിച്ചു ഭക്ഷണവും താമസവും നൽകി. വൈകുന്നേരം 5.15ന് തിരുവനന്തപുരത്തേ ക്കുള്ള Indigo 6E6957(A329)എന്ന വിമാനത്തിൽ അയക്കാനുള്ള ഏര്‍പ്പാടുകള്‍ നോർക്ക മുംബൈ ചെയ്തു.

2 പേരെ കൊച്ചിയിലേക്ക് 11.15 നുള്ള 6E 5214(A321) വിമാനത്തിൽ അയച്ചു. ശ്രേയ നായർ മുംബൈ സ്ഥിരതാമസം ആക്കിയ മലയാളി ആയതിനാൽ മാതാപിതാക്കൾ നേരിട്ട് വന്നു കുട്ടിയെ കൊണ്ടുപോകുകയായിരുന്നു.

4 കുട്ടികൾ തിരുവനന്തപുരം സ്വദേശികൾ ആണ്. ഇവർ Odessa medical University യിൽ പഠിക്കുന്നവർ ആണ്. 2 പേർ എറണാകുളം തൃശ്ശൂർ സ്വദേശികൾ ആണ്. ഇവർ Vinnitsia National medical university യിൽ പഠിക്കുന്ന കുട്ടികൾ ആണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News