ADVERTISEMENT
യുക്രൈനിൽ അധിനിവേശ ശ്രമങ്ങളും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ കടുത്ത നടപടികളുമായി ടെക്‌നോളജി ഭീമന്മാർ.മൈക്രോസോഫ്റ്റ്, ട്വിറ്റർ, ഗൂഗിൾ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം തന്നെ റഷ്യക്കെതിരെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റിന്റെ പ്രസ്താവന വന്നത്. വിൻഡോസ് ആപ്പ് സ്റ്റോറുകളിൽ നിന്നും റഷ്യൻ സ്റ്റേറ്റ് ഓണർഷിപ്പിലുള്ള മാധ്യമമായ ആർ.ടി ന്യൂസിന്റെ മൊബൈൽ ആപ്പുകൾ മൈക്രോസോഫ്റ്റ് നീക്കം ചെയ്യും.
ആർ.ടി ന്യൂസിനും മറ്റ് റഷ്യൻ ചാനലുകൾക്കും അവരുടെ വെബ്‌സൈറ്റുകളിലും ആപ്പിലും യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങൾ ലഭിക്കുന്നത് ഗൂഗിളും നേരത്തെ തടഞ്ഞിരുന്നു. യുക്രൈനുള്ളിൽ ആർ.ടി ന്യൂസ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും ഗൂഗിൾ നിരോധിച്ചിട്ടുണ്ട്.
ലോകത്തെവിടെ നിന്നും ഫെയ്സ്ബുക്ക് വഴി റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾക്ക് വരുമാനം നേടാനുള്ള അവസരങ്ങൾ തടഞ്ഞുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച മെറ്റ കമ്പനിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിൽ റഷ്യൻ മാധ്യമങ്ങൾ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതും വരുമാനമുണ്ടാക്കുന്നതും നിരോധിച്ചുക്കൊണ്ടാണ് മെറ്റ പ്രതികരിച്ചത്.
ഫെയ്സ്ബുക്കിന് രാജ്യത്ത് നിയന്ത്രണമേർപ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരായ തിരിച്ചടി കൂടിയായിട്ടായിരുന്നു മെറ്റയുടെ നടപടി.ആർ.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യൻ ന്യൂസ് ഓർഗനൈസേഷനുകൾക്കും ഫെയ്സ്ബുക്കില്‍ വിലക്കുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.