ഓപ്പറേഷന്‍ ഗംഗയില്‍ വ്യോമസേനയും..

യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലേക്ക് വ്യോമസേനയും പങ്കാളികളാകുന്നു. രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് നിര്‍ദേശം നല്‍കി. ഇന്ന് തന്നെ വ്യോമസേനയുടെ വിമാനം ഡല്‍ഹിയില്‍ നിന്നും പുറപ്പെടുമെന്നാണ് വിവരം. കൂടുതല്‍ വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാര്‍ രക്ഷാദൗത്യത്തിനായി സ്വകാര്യ വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യവിമാനങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ഒഴിപ്പിക്കല്‍ ഫലം കാണില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ഗംഗാ ദൗത്യത്തില്‍ വ്യോമസേനയെയും ഉള്‍പ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News