യു പിയില്‍ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.

2 റാലികളിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഭവന സന്ദർശനവും നടത്തും. അതേ സമയം മണിപ്പൂരിൽ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 78 ശതമാനത്തിന് മുകളിൽ പോളിംഗാണ് രേഖപ്പെടുത്തിയത്.

ഉത്തർപ്രദേശിൽ ആറാം ഘട്ടത്തിൽ 10 ജില്ലകളിലെ 57 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ പ്രചാരണവും ചൂടുപിടിച്ചിരിക്കുകയാണ്. കുടുംബ രാഷ്ട്രീയത്തെ ആവർത്തിച്ച് വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിൽ അവസാന ഘട്ട പ്രചാരണം നടത്തുന്നത്.

വാഗ്ദാനങ്ങൾ പാലിക്കാൻ ശേഷിയുള്ള പാർട്ടി ബി ജെ പി മാത്രമാണെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജാൻപൂരിലെ റാലിയിൽ പറഞ്ഞു. റാലികൾക്ക് പുറമെ ഭവന സന്ദർശനവും നടത്തിയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News