മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെ മകന്‍ അന്തരിച്ചു

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകന്‍ സെയ്ന്‍ നാദെല്ല(26) അന്തരിച്ചു. സെയ്ന്‍ സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ച സെയ്‌ന്റെ മരണവിവരം കമ്പനി ഇ-മെയിലിലൂടെയാണ് അറിയിച്ചത്. തന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും കമ്പനി ജീവനക്കാരോട് ്അദ്ദേഹം അഭ്യര്‍ഥിച്ചു.

54 കാരനായ സത്യ നാദെല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി 2014-ല്‍ ചുമതലയേറ്റ ശേഷം, വികലാംഗരായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലേക്ക് കമ്പനിയെ നയിച്ചിരുന്നു.

‘സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനും അവനെ സ്നേഹിച്ച എല്ലാവര്‍ക്കും അദ്ദേഹം നല്‍കിയ അപാരമായ സന്തോഷം എന്നിവയാല്‍ സെയ്ന്‍ ഓര്‍മ്മിക്കപ്പെടും” സെയ്‌നിനെ പരിചരിച്ച ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന്റെ സി.ഇ.ഒ ജെഫ് സ്പെറിംഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here