സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News