സ്തനങ്ങളിൽ അതികഠിനമായ വേദന ഉണ്ടോ? ഈ ലക്ഷണങ്ങൾ ഉള്ളവരാണോ നിങ്ങൾ; എങ്കിൽ ഇതൊന്നു നോക്കൂ

അമ്മയും കുഞ്ഞും തമ്മിലുള്ള സവിശേഷമായ ബന്ധമാണ് മുലയൂട്ടൽ വഴി ഉടലെടുക്കുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ ആറു മാസക്കാലത്തേയ്ക്ക് അതിന്റെ ജീവാമൃതം അമ്മ നൽകുന്ന മുലപ്പാലാണ്. എന്നാൽ, മുലയൂട്ടൽ എല്ലായ്പ്പോഴും മാന്ത്രികമായ ഒരു അനുഭൂതിയല്ല.ചില സമയങ്ങളിൽ, ചിലർക്കെങ്കിലും മുലയൂട്ടൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

അത്തരത്തിൽ മുലയൂട്ടുന്ന നിരവധി അമ്മമാർ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് സ്തനങ്ങളിലെ വീക്കം അഥവാ മാസ്റ്റിറ്റിസ്. സ്തനവീക്കം ഉണ്ടായാൽ കുഞ്ഞിന് പാലുകൊടുക്കുന്നത് വേദനാജനകമായ അനുഭവമായി മാറുന്നതിനാൽ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. സ്തനത്തിന് ചുറ്റുമുള്ള കോശങ്ങളിലുണ്ടാകുന്ന അണുബാധ മൂലമാണ് പലപ്പോഴും സ്തനവീക്കം ഉണ്ടാകുന്നത്. സ്തനങ്ങളിലെ ഈ വീക്കം മൂലം സ്തനങ്ങൾക്ക് വേദന, ചൂട്, ചുവപ്പ് നിറം എന്നിവ അനുഭവപ്പെടാം.

സ്തനങ്ങളിലുണ്ടാകുന്ന വീക്കം കൂടുതലും മുലയൂട്ടുന്ന സ്ത്രീകളെയാണ് ബാധിക്കുന്നത്. എന്നാൽ മുലയൂട്ടാത്ത സ്ത്രീകളിലും ഇത് സംഭവിക്കാം. വളരെ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ ഈ അണുബാധ രണ്ട് സ്തനങ്ങളെയും ബാധിക്കുകയുള്ളൂ. നിർഭാഗ്യവശാൽ, മുലയൂട്ടുന്ന 5 സ്ത്രീകളിൽ ഒരാൾക്ക് ആദ്യ 6 മാസങ്ങളിൽ മാസ്റ്റിറ്റിസ് ബാധിക്കാറുണ്ട്. പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ആണ് സ്തനവീക്കം കൂടുതലായി ഉണ്ടാകുന്നത്. ആദ്യം അമ്മമാരാകുന്ന സ്ത്രീകൾക്കും പാൽ അധികമായിട്ടുള്ള അമ്മമാർക്കും സ്തനവീക്കം കൂടുതൽ വിഷമകരമായ അനുഭവമായി മാറും.

മാസ്റ്റിറ്റിസ് രണ്ട് തരത്തിലുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.മുലയൂട്ടുന്ന സ്ത്രീകളെ ബാധിക്കുന്ന സ്തനവീക്കം പുയർപെരൽ മാസ്റ്റിറ്റിസ്, ലാക്റ്റേഷൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രസവശേഷം സ്ത്രീകൾക്ക് വളരെ സാധാരണയായി ഉണ്ടാകുന്ന അണുബാധയാണിത്.

രണ്ടാമത്തേത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളെയും പുകവലിക്കാരെയും ബാധിക്കുന്ന പെരിഡക്റ്റൽ മാസ്റ്റിറ്റിസ് ആണ്. പെരിഡക്റ്റലിനെ മാമ്മറി ഡക്റ്റ് എക്റ്റാസിയ എന്നും വിളിക്കുന്നു. ഈ അവസ്ഥ ഉണ്ടായാൽ ബാധിക്കപ്പെട്ട സ്തനത്തിലെ മുലക്കണ്ണ് ഉള്ളിലേക്ക് വലിയുകയും പാൽനിറത്തിലുള്ള ഡിസ്ചാർജ് പുറപ്പെടുവിക്കുകയും ചെയ്തേക്കാം.

ഈ രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യ സമയത്ത് വൈദ്യ സഹായം തേടണമെന്ന് വിദഗ്ധർ പറയുന്നു

സ്തനങ്ങളിൽ തൊടുമ്പോൾ ചൂട് അനുഭവപ്പെടുക

ചുവന്ന നിറം

സ്തനവീക്കം

ശരീര താപനില കൂടുക

സ്തനങ്ങൾ കട്ടിയാകുന്നത്

സ്തനത്തിൽ മുഴകൾ രൂപപ്പെടുന്നത്

മുലയൂട്ടുമ്പോൾ വേദന അല്ലെങ്കിൽ പൊള്ളുന്ന പോലെ തോന്നുക

തലവേദന

ഓക്കാനവും ഛർദ്ദിയും

നിപ്പിൾ ഡിസ്ചാർജ്

ക്ഷീണം

സ്ത്രീകളിൽ വിവിധ കാരണങ്ങളാൽ സ്തനവീക്കം ഉണ്ടാകാം. ചർമ്മത്തിലോ ഉമിനീരിലോ കാണപ്പെടുന്ന ബാക്ടീരിയ പാൽ വരുന്ന സ്തനചർമ്മത്തിലെ വിള്ളലിലൂടെ സ്തനകലയിലേക്ക് പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here