കെപിസിസി പുനഃസംഘടനയെ ചൊല്ലി തർക്കം ; കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍റില്‍ പരാതി

കെപിസിസി പുനഃസംഘടനയെ ചൊല്ലി തർക്കം രൂക്ഷമാകുന്നു.കെ സുധാകരന്റെ രാജി സന്നദ്ധതയ്ക്ക് പിന്നാലെ കെ സി വേണു ഗോപാലിനെതിരെയും നീക്കം ശക്തമാക്കി ഒരു വിഭാഗം.കെ സി വേണു ഗോപാൽ പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്‍റിന് പരാതി ലഭിച്ചു.

ഗ്രൂപ്പ് ഉണ്ടാക്കാൻ കെ സി ശ്രമിക്കുന്നുവെന്നും അനുകൂലികളെ ഭാരവാഹികളാക്കാൻ കെപിസിസിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും പരാതി.കെപിസിസി മുന്‍ ഭാരവാഹികളാണ് പരാതി ഉന്നയിച്ചത്.

കെപിസിസി പുനഃസംഘടന നിർത്തിവെക്കാൻ നിർദേശം നൽകിയതോടെയാണ് തർക്കം രൂക്ഷമാകുന്നത്.സുധാകരൻ രാജി സന്നദ്ധത അറിയിച്ചതിന് തൊട്ട് പിന്നാലെയാണ് കെ സി വേണു ഗോപാലിനെതിരേ നീക്കം ശക്തമാകുന്നത്. കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍റിന് ഇതിനോടകം തന്നെ പരാതി നൽകി.

പുനഃസംഘടന അട്ടിമറിക്കാൻ കെ സി ശ്രമിക്കുന്നുവെന്നും പുനഃസംഘടനയ്ക്കെതിരെ കത്തയച്ചത് കെ സി അനുകൂലികളെന്നുമാണ് ആരോപണം ഉയരുന്നത് .ഗ്രൂപ്പ് ഇല്ലാതാക്കുന്നതിന്റെ പേരിൽ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കാൻ കെ സി ശ്രമിക്കുന്നുവെന്നും അനുകൂലികളെ ഭാരവാഹികളാക്കാൻ കെപിസിസിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

മുൻ കെപിസിസി ഭാരവാഹികളാണ് പരാതി അയച്ചത്.അതേ സമയം പുനഃസംഘടനയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനും അതൃപ്തിയുണ്ട്.എംപിമാരുൾപ്പെടെ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നും പുനഃസംഘടനയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് വിലയിരുത്തൽ.

ഈ പശ്ചാത്തലത്തിൽ താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.അനർഹരായവരെ കെ സുധാകരൻ അന്യായമായി തിരുകിക്കയറ്റുന്നുവെന്നാണ് പരാതി.മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാകും ഇനി പുനഃസംഘടനയുമായി മുന്നോട്ട് പോകുക എന്ന നിലപാടിൽ താരിഖ് അൻവർ ഉറച്ചു നിൽക്കുന്നത് കെ സുധാകരന് വലിയ തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News